കേ​ര​ള​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്ന​വ​രു​ടെ സ്ഥാ​നം ച​രി​ത്ര​ത്തി​ന്‍റെ ച​വ​റ്റു​കു​ട്ട​യി​ൽ: മു​ഖ്യ​മ​ന്ത്രി
Friday, November 9, 2018 6:27 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്ന​വ​രു​ടെ സ്ഥാ​നം ച​രി​ത്ര​ത്തി​ന്‍റെ ച​വ​റ്റു​കു​ട്ട​യി​ലാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രാ​ഘോ​ഷ​ത്തി​ന്‍റെ 82-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

അ​വ​ർ​ണ​ർ​ക്കു ക്ഷേ​ത്ര​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള വി​ധി വ​ന്ന​പ്പോ​ൾ അ​തി​നെ എ​തി​ർ​ത്ത​വ​ർ ഉ​ണ്ട്. ക്ഷേ​ത്രം അ​ട​ച്ചി​ട്ട് പ്ര​വേ​ശ​നം ത​ട​യാ​മെ​ന്നു ക​രു​തി​യ​വ​രു​ണ്ട്. അ​തെ​ല്ലാം എ​ല്ലാ​കാ​ല​ത്തും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സാ​മൂ​ഹ്യ​മു​ന്നേ​റ്റ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ടെ സ്ഥാ​നം ച​വ​റ്റു​കൊ​ട്ട​യി​ലാ​യി​രി​ക്കും. സാ​മൂ​ഹ്യ​മു​ന്നേ​റ്റ​ത്തി​ന്‍റെ പ​താ​ക വാ​ഹ​ക​രു​ടെ പേ​ര് ച​രി​ത്ര​ത്തി​ന്‍റെ ത​ങ്ക​ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ടും. ഇ​തി​ൽ ഏ​തു പ​ക്ഷ​മാ​ണെ​ന്ന​താ​ണ് ചോ​ദ്യം. നാം ​ഓ​രോ​രു​ത്ത​രും എ​തു പ​ക്ഷ​ത്തു നി​ൽ​ക്കു​ന്നു എ​ന്നു തീ​രു​മാ​നി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. സാ​മൂ​ഹ്യ മു​ന്നേ​റ്റ​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന പ​ക്ഷം തെ​ര​ഞ്ഞെ​ടു​ത്തി​ല്ലെ​ങ്കി​ൽ ഭാ​വി​ത​ല​മു​റ ന​മ്മെ കു​റ്റ​ക്കാ​രെ​ന്നു വി​ധി​ക്കും- പി​ണ​റാ​യി പ​റ​ഞ്ഞു.

സാ​മൂ​ഹ്യ മു​ന്നേ​റ്റ​ത്തി​നു നാം ​ഒ​ന്നി​ച്ചു നി​ൽ​ക്ക​ണം. പു​രോ​ഗ​മ​ന​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളെ പി​ന്നോ​ട്ടു ന​യി​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ക​യാ​ണ്. ന​വോ​ഥാ​ന പേ​രാ​രാ​ട്ട​ത്തി​ൽ അ​വ​ർ​ണ​ർ​ക്കൊ​പ്പം സ​വ​ർ​ണ​രു​മു​ണ്ടാ​യി​രു​ന്നു. മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.