മോ​ദി​യും ര​മ​ൺ സിം​ഗും ബി​സി​ന​സ് കൂ​ട്ടു​കാ​ർ പ​റ​യാ​തെ അ​ന​ങ്ങി​ല്ല: രാ​ഹു​ൽ
Friday, November 9, 2018 6:44 PM IST
ബ​സ്ത​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ര​മ​ൺ സിം​ഗും അ​വ​രു​ടെ വ്യ​വ​സാ​യി​ക​ളാ​യ ച​ങ്ങാ​തി​മാ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഒ​ന്നും ചെ​യ്യി​ല്ലെ​ന്നു കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഛത്തീ​സ്ഗ​ഡ് കാ​ങ്ക​ർ ജി​ല്ല​യി​ലെ പ​ഖാ​ഞ്ഞോ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മോ​ദി​യും ര​മ​ൺ സിം​ഗും ജ​ന​ങ്ങ​ൾ​ക്ക് ക​പ​ട​വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​തെ​ന്നു രാ​ഹു​ൽ ആ​രോ​പി​ച്ചു. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ​കൊ​ണ്ട് ബ​സ്ത​ർ സ​മ്പ​ന്ന​മാ​ണ്. എ​ന്നാ​ൽ ഇ​വി​ടു​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ല. ഇ​തി​ന്‍റെ ആ​നു​കൂ​ല്യ​മെ​ല്ലാം എ​ത്തു​ന്ന​ത് മോ​ദി​യു​ടേ​യും ര​മ​ൺ സിം​ഗി​ന്‍റെ​യും ചു​രു​ക്കം ചി​ല വ്യ​വ​സാ​യ സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ മോ​ദി​ക്ക് പ​ത്തോ പ​തി​ന​ഞ്ചോ വ്യ​വ​സാ​യ സു​ഹൃ​ത്തു​ക്ക​ളു​ണ്ട്. ഇ​തേ​പോ​ലെ ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​ത്തോ​പ​തി​ന​ഞ്ചോ വ​ലി​യ വ്യ​വ​സാ​യ ച​ങ്ങാ​തി​മാ​രു​ണ്ട്. ഇ​രു​വ​രും ഈ ​ച​ങ്ങാ​തി​മാ​രു​ടെ അ​നു​മ​തി ഇ​ല്ലാ​തെ ഒ​ന്നും ചെ​യ്യി​ല്ലെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.