ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​ത്തി​ൽ ത​ക​രാ​ർ; ബോ​യിം​ഗ് വി​മാ​നം ഗ​യാ​ന​യി​ൽ ഇ​ടി​ച്ചി​റ​ക്കി
Friday, November 9, 2018 6:45 PM IST
ഗ​യാ​ന: ബോ​യിം​ഗ് ജെ​റ്റ് ലൈ​ന​ർ വി​മാ​നം 126 യാ​ത്ര​ക്കാ​രു​മാ​യി ഗ​യാ​ന​യി​ലെ ജോ​ർ​ജ് ടൗ​ണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ടി​ച്ചി​റ​ക്കി. അ​പ​ക​ട​ത്തി​ൽ യാ​ത്രി​ക​രാ​യ ആ​റു പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ടൊ​റ​ന്‍റൊ​യി​ലേ​ക്കു പോ​യ ഫ്ളൈ ​ജ​മൈ​ക്ക എ​യ​ർ​വെ​യ്സ് വി​മാ​ന​മാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​ടി​ച്ചി​റ​ക്കി​യ​ത്. വി​മാ​നം ടേ​ക്കോ​ഫ് ചെ​യ്ത​തി​നു പി​ന്നാ​ലെ ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​ത്തി​ൽ ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​തേു​ട​ർ​ന്ന് വി​മാ​നം തി​രി​ച്ചി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ത്ത​ര​ത്തി​ൽ തി​രി​ച്ചി​റ​ക്കു​ന്ന​തി​നി​ടെ വി​മാ​നം റ​ണ്‍​വേ​യി​ൽ​നി​ന്നു തെ​ന്നി​മാ​റു​ക​യും ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നു ഗ​യാ​ന ഗ​താ​ഗ​ത മ​ന്ത്രി ഡേ​വി​ഡ് പാ​റ്റേ​ഴ്സ​ണ്‍ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​വ​രെ വെ​ന​സ്വേ​ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജോ​ർ​ജ് ടൗ​ണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.