ആ​ർ​ബി​ഐ​യോ​ട് ല​ക്ഷം കോ​ടി ചോ​ദി​ച്ചി​ട്ടി​ല്ല; വി​ശ​ദീ​ക​ര​ണ​വു​മാ​യി ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി
Friday, November 9, 2018 7:23 PM IST
ന്യൂ​ഡ​ൽ​ഹി: ധ​ന ക​മ്മി കു​റ​യ്ക്കാ​ൻ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മി​ച്ച ധ​ന​ത്തി​ൽ നി​ന്നു 3.6 ല​ക്ഷം കോ​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​തു സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന വി​വ​ര​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​വും കെ​ട്ടി​ച്ച​മ​ച്ച​തു​മാ​ണെ​ന്നും കേ​ന്ദ്ര സാ​ന്പ​ത്തി​ക​കാ​ര്യ സെ​ക്ര​ട്ട​റി സു​ഭാ​ഷ് ച​ന്ദ്ര ഗാ​ർ​ഗ് വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​രി​ന്‍റെ ധ​ന ക​ണ​ക്ക് ശ​രി​യാ​യ പാ​ത​യി​ലാ​ണെ​ന്നും ഗാ​ർ​ഗ് അ​റി​യി​ച്ചു.

ധ​ന ക​മ്മി കു​റ​യ്ക്കാ​ൻ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മി​ച്ച ധ​ന​ത്തി​ൽ നി​ന്നു 3.6 ല​ക്ഷം കോ​ടി സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന വാ​ർ​ത്ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. ധ​ന ക​മ്മി കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​വി​ല്ലാ​ത്ത​തു കൊ​ണ്ടാ​ണ് റി​സ​ർ​വ് ബാ​ങ്ക് പി​ടി​ച്ചെ​ടു​ക്കാ​ൻ കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ അ​ടി​സ്ഥാ​നം ന​ശി​പ്പി​ക്കു​ന്ന​താ​ണെ​ന്നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​രം ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, റി​സ​ർ​വ് ബാ​ങ്കി​ന്‍റെ സാ​ന്പ​ത്തി​ക മൂ​ല​ധ​ന രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്ന​തെ​ന്നും രൂ​പ​രേ​ഖ പ്ര​കാ​രം മ​തി​യാ​യ മി​ച്ച ധ​നം ക​രു​തി​വ​യ്ക്ക​ണ​മെ​ന്നു രൂ​പ​രേ​ഖ​യി​ൽ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഗാ​ർ​ഗ് വി​ശ​ദ​മാ​ക്കി.

രാ​ജ്യ​ത്തെ ധ​ന​ക​മ്മി 3.3 ശ​ത​മാ​ന​മാ​യി കു​റ​ച്ചു കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 2013-14 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 5.1 ശ​ത​മാ​ന​മാ​യി​രു​ന്നു രാ​ജ്യ​ത്തെ ധ​ന​ക​മ്മി. വി​പ​ണി​യി​ൽ നി​ന്ന് 70,000 കോ​ടി ക​ട​മെ​ടു​ക്കാ​നു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശ​ത്തി​ൽ നി​ന്നും പി​ന്നോ​ക്കം പോ​യി​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്നും ഗാ​ർ​ഗ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.