യോ​ഗ്യ​ര​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​വ​ർ​ക്കും നി​യ​മ​നം; ജ​ലീ​ലി​ൽ കൂ​ടു​ത​ൽ കു​രു​ക്കി​ലേ​ക്ക്
Friday, November 9, 2018 8:36 PM IST
കോ​ഴി​ക്കോ​ട്: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ കേ​ര​ള സ്റ്റേ​റ്റ് മൈ​നോ​റി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​നി​ലെ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​യി ബ​ന്ധു​വി​നെ നി​യ​മി​ച്ച​തി​നെ സ്ഥി​രീ​ക​രി​ക്കു​ന്ന കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭ്യ​മാ​യ​താ​യി മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. കേ​ര​ള സ്റ്റേ​റ്റ് മൈ​നോ​റി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ൻ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ.​പി അ​ബ്ദു​ൾ വ​ഹാ​ബ് ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ചാ​ണു ഫി​റോ​സ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ എ​ത്തി​യ​ത്. ജ​ന​റ​ൽ മാ​നേ​ജ​ർ ത​സ്തി​ക​യി​ലേ​ക്കു ന​ട​ത്തി​യ ഇ​ന്‍റ​ർ​വ്യൂ​യി​ൽ യോ​ഗ്യ​ര​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നാ​ൽ ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്ന് മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ട ആ​റു പേ​രി​ൽ ര​ണ്ട് പേ​ർ​ക്ക് ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ത​സ്തി​ക പി​ന്നീ​ട് നി​യ​മ​നം ന​ൽ​കി​യെ​ന്നു ഫി​റോ​സ് ആ​രോ​പി​ച്ചു. ഇ​തി​ലൊ​രാ​ൾ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​ക്ക​നു​കൂ​ല​മാ​യി സം​സാ​രി​ച്ച വ്യ​ക്തി​യാ​ണ്. ബാ​ക്കി​യു​ള്ള നാ​ലു പേ​രി​ൽ മൂ​ന്നു പേ​രും നി​ല​വി​ൽ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്. മ​ന്ത്രി ബ​ന്ധു​വി​നെ ജ​ന​റ​ൽ മാ​നേ​ജ​ർ ത​സ്തി​ക​യി​ൽ നി​യ​മി​ക്കാ​ൻ ഈ ​ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു മ​റ്റു ത​സ്തി​ക​ക​ൾ ന​ൽ​കി വ​ഴി​യൊ​രു​ക്കു​ക​യാ​ണു ചെ​യ്ത​തെ​ന്ന് ഫി​റോ​സ് പ​റ​ഞ്ഞു.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​ൽ പ​തി​നൊ​ന്നു വ​ർ​ഷം പ​രി​ച​യ​മു​ള്ള അ​പേ​ക്ഷ​ക​ന് എം​ബി​എ യോ​ഗ്യ​ത​ക്കു​ള്ള ഇ​ക്വ​ല​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് അ​പേ​ക്ഷ നി​ര​സി​ച്ച​തെ​ന്ന് മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ മ​ന്ത്രി ബ​ന്ധു​വും അ​പേ​ക്ഷ​യോ​ടൊ​പ്പം ഇ​ക്വ​ല​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്നു പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.