ജാ​ർ​ഖ​ണ്ഡി​ൽ യു​വ​തി​യെ മു​ൻ ഭ​ർ​ത്താ​വും കൂ​ട്ടു​കാ​രും മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ന്നു
Friday, November 9, 2018 8:41 PM IST
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ യു​വ​തി​യെ മു​ൻ ഭ​ർ​ത്താ​വ് ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ അ​തി​ക്രൂ​ര​മാ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ന്നു. ജാ​ർ​ഖ​ണ്ഡി​ലെ ജാം​താ​ര ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. യു​വ​തി കാ​ളി പൂ​ജ കാ​ണു​ന്ന​തി​നു​പോ​യ​താ​യി​രു​ന്നു. യു​വ​തി​യു​ടെ മു​ൻ ഭർ​ത്താ​വും കൂ​ട്ടു​കാ​രും ഈസമയം ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. വ‍യലിൽ എത്തിച്ച് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെയ്തു.

അ​തി​ക്രൂ​ര​മാ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഇ​വ​ർ ക​മ്പ് ക​യ​റ്റി. അ​ടു​ത്ത ദി​വ​സം രാ​വി​ലെ​യാ​ണ് യു​വ​തി​യെ സ​മീ​പ​ത്തെ വ​യ​ലി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യു​ടെ മു​ൻ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റു ര​ണ്ടു പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.