യു​പി​യി​ൽ മു​സ്‌​ലിം സ്ഥ​ല​നാ​മ​ങ്ങ​ൾ​ക്കു ര​ക്ഷ​യി​ല്ല; യോ​ഗി ആ​ഗ്ര​യി​ലും കൈ​വ​ച്ചേ​ക്കും
Friday, November 9, 2018 9:22 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മു​സ്‌​ലിം സ്ഥ​ല​നാ​മ​ങ്ങ​ളെ​ല്ലാം പൊ​ളി​ച്ചെ​ഴു​തു​ന്ന തി​ര​ക്കി​ലാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ. അ​ല​ഹാ​ബാ​ദി​ന്‍റെ​യും ഫൈ​സാ​ബാ​ദി​ന്‍റെ​യും പേ​ര് മാ​റ്റി​യ​തി​നു പി​ന്നാ​ലെ ലോ​ക​പ്ര​ശ​സ്ത സ്ഥ​ല​മാ​യ ആ​ഗ്ര​യി​ലും യോ​ഗി കൈ​വ​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. ആ​ഗ്ര​യു​ടെ പേ​രും മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു.

ആ​ഗ്ര​യെ ആ​ഗ്ര​വാ​ൻ അ​ല്ലെ​ങ്കി​ൽ അ​ഗ​ർ​വാ​ൾ എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് ജ​ഗ​ൻ പ്ര​സാ​ദ് ഗാ​ർ​ഗ് ആ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ഗ്ര​യു​ടെ പേ​രി​ന് അ​ർ​ഥ​മി​ല്ലെ​ന്ന​താ​ണ് ജ​ഗ​ൻ പ്ര​സാ​ദി​ന്‍റെ സ​ങ്ക​ടം. ആ​ഗ്ര​യു​ടെ പേ​ര് എ​വി​ടെ​വേ​ണ​മെ​ങ്കി​ലും തി​ര​യു​ക. എ​ന്ത് പ്ര​സ​ക്തി​യാ​ണ് ഈ ​പേ​രി​നു​ള്ള​ത്. നേ​ര​ത്തെ ഈ ​പ്ര​ദേ​ശം വ​ന​മാ​യി​രു​ന്നു. അ​ഗ​ർ​വാ​ൾ സ​മൂ​ഹ​ത്തി​ലെ ആ​ളു​ക​ൾ ഇ​വി​ടെ വ​സി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ഈ ​സ്ഥ​ല​ത്തി​ന്‍റെ പേ​ര് ആ​ഗ്ര​വാ​ൻ എ​ന്നോ അ​ഗ​ർ​വാ​ളെ​ന്നോ മാ​റ്റ​ണം- ജ​ഗ​ൻ പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

മ​റ്റൊ​രു ബി​ജെ​പി എം​എ​ൽ​എ​യാ​യ സം​ഗീ​ത് സോം ​മു​സ​ഫ​ർ​ന​ഗ​റി​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മു​സഫ​ർ​ന​ഗ​റി​നെ ല​ക്ഷ്മി​ന​ഗ​റാ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.