ഉ​ദ്ഘാ​ട​ന​ത്തി​നു ഹ​ർ​മ​ൻ​പ്രീ​ത് വെ​ടി​ക്കെ​ട്ട്; കി​വീ​സി​നു ജ​യി​ക്കാ​ൻ 195 റ​ണ്‍​സ്
Friday, November 9, 2018 10:24 PM IST
പ്രൊ​വി​ഡ​ൻ​സ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ വ​നി​താ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി (103) ന്‍റെ ഉ​ജ്ജ്വ​ല സെ​ഞ്ചു​റി​യു​ടെ മി​ക​വി​ൽ നി​ശ്ചി​ത ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 194 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ജെ​മി​മ റോ​ഡ്രി​ഗ​സ് ക്യാ​പ്റ്റ​നു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ക്ക് സ്കോ​ർ 40-ൽ ​എ​ത്തു​ന്പോ​ഴേ​യ്ക്കും മൂ​ന്നു മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. ടാ​നി​യ ഭാ​ട്ടി​യ (9), സ്മൃ​തി മ​ന്ഥാ​ന (2), ഹേ​മ​ല​ത (15) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മു​ൻ​നി​ര​യു​ടെ സം​ഭാ​വ​ന. ഇ​തി​നു​ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന ഹ​ർ​മ​ൻ​പ്രീ​ത്-​റോ​ഡ്രി​ഗ​സ് കൂ​ട്ടു​കെ​ട്ടാ​ണ് ഇ​ന്ത്യ​യെ ക​ര​ക​യ​റ്റി​യ​ത്. തു​ട​ക്ക​ത്തി​ൽ ശ്ര​ദ്ധ​യോ​ടെ കി​വീ​സ് ബൗ​ളിം​ഗി​നെ നേ​രി​ട്ട ഇ​രു​വ​രും നി​ല​യു​റ​പ്പി​ച്ച​തോ​ടെ ത​ക​ർ​ത്ത​ടി​ച്ചു.

അ​ർ​ധ​സെ​ഞ്ചു​റി തി​ക​യ്ക്കാ​ൻ 33 പ​ന്തു​ക​ൾ വേ​ണ്ടി​വ​ന്ന ഹ​ർ​മ​ൻ​പ്രീ​തി​ന്, ശ​ത​ക​ത്തി​ലേ​ക്കെ​ത്താ​ൻ വെ​റും 16 പ​ന്തു​ക​ൾ കൂ​ടി മാ​ത്ര​മാ​ണ് ആ​വ​ശ്യ​മാ​യി​വ​ന്ന​ത്. 51 പ​ന്ത് നീ​ണ്ട ഇ​ന്നിം​ഗ്സി​ൽ എ​ട്ടു സി​ക്സ​റും ഏ​ഴു ബൗ​ണ്ട​റി​യും ഹ​ർ​മ​ൻ​പ്രീ​ത് പാ​യി​ച്ചു. റോ​ഡ്രി​ഗ​സ് 59 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. ഇ​രു​വ​രും ത​മ്മി​ലു​ള്ള നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 134 റ​ണ്‍​സ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ൽ ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.