മും​ബൈ​യ്ക്കു ഒ​രു ഗോ​ൾ ജ​യം; മൂ​ന്നി​ലേ​ക്കു പ്ര​മോ​ഷ​ൻ
Friday, November 9, 2018 10:40 PM IST
ഗോ​ഹ​ട്ടി: നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു മും​ബൈ എ​ഫ്സി പ​രാ​ജ​യ​പ്പെ​ടു​ത്തി. ജ​യ​ത്തോ​ടെ മും​ബൈ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു​ക​യ​റി. ക​ളി​യു​ടെ നാ​ലാം മി​നി​റ്റി​ൽ നേ​ടി​യ ഗോ​ളി​നാ​യി​രു​ന്നു മും​ബൈ​യു​ടെ വി​ജ​യം.

അ​ർ​നോ​ൾ​ഡ് ഇ​സ്കോ​യാ​യി​രു​ന്നു മും​ബൈ​യ്ക്കാ​യി സ്കോ​ർ ചെ​യ്ത​ത്. കോ​ർ​ണ​റി​ൽ​നി​ന്നും ല​ഭി​ച്ച അ​വ​സ​ര​മാ​ണ് ഇ​സ്കോ ഗോ​ളാ​ക്കി മാ​റ്റി​യ​ത്. കൂ​ട്ട​പ്പൊ​രി​ച്ചി​ലി​നി​ടെ ഇ​സ്കോ​യു​ടെ ഷോ​ട്ട് വ​ല​യി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം നോ​ർ​ത്ത് ഈ​സ്റ്റ് ഇ​രു​പ​കു​തി​ക​ളു​മാ​യി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ടു​ത്തെ​ങ്കി​ലും മു​ത​ലാ​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.