എ​ന്തൊ​രു അ​സം​ബ​ന്ധ ചോ​ദ്യം; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് നേ​രെ വീ​ണ്ടും ട്രം​പി​ന്‍റെ രോഷ​പ്ര​ക​ട​നം
Friday, November 9, 2018 11:28 PM IST
വാ​ഷിം​ഗ്ട​ൺ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ വീ​ണ്ടും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ രോഷ​പ്ര​ക​ട​നം. ഇ​ത്ത​വ​ണ​യും സി​എ​ൻ​എ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു നേ​രെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ രോഷ​പ്ര​ക​ട​നം. യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നു​വേ​ണ്ടി റ​ഷ്യ ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പു​തി​യ അ​റ്റോ​ർ​ജി ജ​ന​റ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നോ എ​ന്ന സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട​ർ എ​ബി ഫി​ലി​പ്പി​ന്‍റെ ചോ​ദ്യ​മാ​ണ് ട്രം​പി​നെ ചൊ​ടി​പ്പി​ച്ച​ത്.

എ​ന്തൊ​രു അ​സം​ബ​ന്ധ ചോ​ദ്യ​മാ​ണി​ത്. താ​ങ്ക​ളെ നേ​ര​ത്തെ​യും താ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നു. താ​ങ്ക​ൾ അ​സം​ബ​ന്ധ ചോ​ദ്യ​ങ്ങ​ളാ​ണ് ചോ​ദി​ക്കു​ന്ന​തെ​ന്നും ട്രം​പ് എ​ബി ഫി​ലി​പ്പി​നോ​ട് പ​റ​ഞ്ഞു. ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് പു​റ​ത്തി​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട​ർ ട്രം​പി​നെ ഉ​ത്ത​രം​മു​ട്ടി​ച്ച​ത്.

സി​എ​ൻ​എ​ൻ ചാ​ന​ലി​ന്‍റെ വൈ​റ്റ്ഹൗ​സ് റി​പ്പോ​ർ​ട്ട​ർ ജിം ​അ​കോ​സ്റ്റ​യെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​ത് വെ​ള്ളി​യാ​ഴ്ച ട്രം​പ് ന്യാ​യീ​ക​രി​ച്ചി​രു​ന്നു. പ്ര​സി​ഡ​ന്‍റി​നോ​ടും വൈ​റ്റ് ഹൗ​സി​നോ​ടും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മ​ര്യാ​ദ​കാ​ണി​ക്ക​ണ​മെ​ന്ന് ട്രം​പ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​കോ​സ്റ്റ​യെ​ക്കൂ​ടാ​തെ മ​റ്റൊ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും വി​ല​ക്ക് വ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.