നെതന്യാഹുവിന്‍റെ ഫ്രാൻസ് സന്ദർശനം വെട്ടിച്ചുരുക്കി
Monday, November 12, 2018 6:29 AM IST
ജറുസലം: ഗാസ അതിർത്തിയിൽ ഇസ്രയേൽ സൈനിക നീക്കം ശക്തമാക്കിയതിനേത്തുടർന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഫ്രാൻസ് സന്ദർശനം അടിയന്തിരമായി വെട്ടിച്ചുരുക്കി. നെതന്യാഹു പാരീസ് സന്ദർശിക്കില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ‌

സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് നെതന്യാഹുവിന്‍റെ യാത്ര വെട്ടിച്ചുരുക്കിയത്. അദ്ദേഹം ഇന്ന് വൈകിട്ട് ഇസ്രേലിൽ തിരികെയെത്തുമെന്നാണ് വിവരം. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്‍റെ 100ാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് നെതന്യാഹു ഫ്രാൻസിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.