ബ്രക്സിറ്റ്: അടിയന്തിര യോഗം തെരേസ മേ റദ്ദാക്കി
Monday, November 12, 2018 6:46 AM IST
ലണ്ടൻ: ബ്രക്സിറ്റ് സംബന്ധിച്ച ചർച്ചകൾക്കായി വിളിച്ചു ചേർത്ത അടിയന്തിര യോഗം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ റദ്ദാക്കി. സ്വന്തം മന്ത്രിസഭയിൽ നിന്ന് തന്നെ എതിർപ്പുകൾ ശക്തമായതിനേത്തുടർന്നാണ് യോഗം റദ്ദാക്കിയതെന്നാണ് വിവരം. ഇതോടെ ബ്രക്സിറ്റുമായി ബന്ധപ്പെട്ട നടപടികൾ ചൊവ്വാഴ്ചയും പൂർത്തിയാകില്ലെന്ന് ഉറപ്പായി. ദി ഇൻഡിപെൻഡന്‍റ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

ബ്രക്സിറ്റ് വിവാദത്തിലുടക്കി ബ്രിട്ടീഷ് ഗതാഗത മന്ത്രി ജോ ജോൺസൺ രാജിവച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്‍റെ സഹോദരനും മുൻ ബ്രിട്ടീഷ് വിദോശകാര്യമന്ത്രിയുമായ ബോറിസ് ജോൺസണും ബ്രക്സിറ്റിനെ തള്ളി രംഗത്തെത്തിയിരുന്നു. ബ്രക്സിറ്റ് നീക്കത്തെ ഇരുവരും രൂക്ഷമായാണ് വിമർശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.