ഛത്തീസ്ഗഡ് പോളിംഗ് ബൂത്തിൽ: വോട്ടെടുപ്പ് തുടങ്ങി
Monday, November 12, 2018 7:09 AM IST
റാ​​​​യ്പു​​​​ർ: ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ 18 നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. മാ​​​​വോ​​​​യി​​​​സ്റ്റ് സ്വാ​​​​ധീ​​​​ന​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​ണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ​​​​18ൽ 10 മണ്ഡലങ്ങളും മാവോയിസ്റ്റുകളുടെ ഭീഷണി നിലനിൽക്കുന്ന മണ്ഡലങ്ങളാണ്. ഇവിടങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് നാല് വരെയും ബാക്കിയിടങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ച് വരെയുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

മു​​​​ഖ്യ​​​​മ​​​​ന്ത്രി ര​​​​മ​​​​ൺ സിം​​​​ഗ് അ​​​​ട​​​​ക്കം 190 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് ആദ്യഘട്ടത്തിൽ ജ​​​​ന​​​​വി​​​​ധി തേ​​​​ടു​​​​ന്ന​​​​ത്. രാ​​​​ജ്ന​​​​ന്ദ്ഗാ​​​​വി​​​​ലാ​​​​ണു ര​​​​മ​​​​ൺ സിം​​​​ഗ് മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ട​​​​ൽ ബി​​​​ഹാ​​​​രി വാ​​​​ജ്പേ​​​​യി​​​​യു​​​​ടെ അ​​​​ന​​​​ന്ത​​​​ര​​​​വ​​​​ൾ ക​​​​രു​​​​ണാ ശു​​​​ക്ല​​​​യാ​​​​ണു രാ​​​​ജ്ന​​​​ന്ദ്ഗാ​​​​വി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി. ഇ​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കു​​​​ന്ന മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ 12 എ​​​​ണ്ണം പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളാ​​​​ണ്.

ഒ​​​​രു മ​​​​ണ്ഡ​​​​ലം പ​​​​ട്ടി​​​​ക​​​​ജാ​​​​തി സം​​​​വ​​​​ര​​​​ണ​​​​മാ​​​​ണ്. അ​​​​ഞ്ചു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളാ​​​​ണു പൊ​​​​തു​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള​​​​ത്. ആദ്യ ഘട്ടത്തിൽ 18 ഇടങ്ങളിലുമായി 31.79 ല​​​​ക്ഷം വോ​​​​ട്ട​​​​ർ​​​​മാ​​​​രാണ് ജനവിധി രേഖപ്പെടുത്തുക. 15 വ​​​​ർ​​​​ഷ​​​​മാ​​​​യി ഛത്തീ​​​​സ്ഗ​​​​ഡ് ബി​​​​ജെ​​​​പി ഭ​​​​ര​​​​ണ​​​​ത്തി​​​​ലാ​​​​ണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.