അനന്ത് കുമാറിന്‍റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നേതാക്കൾ
Monday, November 12, 2018 8:19 AM IST
ന്യൂഡൽഹി: കേന്ദ്രമന്ത്രി അനന്ത് കുമാറിന്‍റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് നേതാക്കളും. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ ഏറെ ദുഃഖിതനാണെന്നും രാജ്യത്തിനു തന്നെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും രാഷ്ട്രപതി അനുശോചനക്കുറിപ്പിൽ രേഖപ്പെടുത്തി.

മികച്ച ഭരണാധികാരിയായിരുന്നു അനന്ത് കുമാറെന്നെന്നും അദ്ദേഹത്തിന്‍റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. വ്യത്യസ്ത മന്ത്രിസഭകളിലായി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്ത് ബിജെപിക്ക് മുതൽക്കൂട്ടായിരുന്നുവെന്നും മോദി അനുസ്മരിച്ചു.

അനന്ത് കുമാറിന്‍റെ മരണ വാർത്ത ഞെട്ടിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു അനന്ത് കുമാറിന്‍റേതെന്നും രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു. കേന്ദ്രമന്ത്രമാരായ നിർമല സീതാരാമൻ സുരേഷ് പ്രഭു തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.