ആലപ്പുഴയിൽ എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേർക്ക് ആക്രമണം
Monday, November 12, 2018 8:31 AM IST
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. പുലർച്ചെയാണ് ആക്രമണമുണ്ടായത്. അക്രമിക‍ൾ കെട്ടിടത്തിന് മുന്നിലെ കൊടിമരം നശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ എൻഎസ്എസ് കരയോഗ മന്ദിരങ്ങൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നാമജപയജ്ഞമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി എൻഎസ്എസ് മുന്നോട്ട് പോകുന്നതിനിടെയാണ് കര‍യോഗ മന്ദിരങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്.

ആക്രമണങ്ങളിലൂടെ എന്‍എസ്എസിനെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും വിഷയത്തിലെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.