വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ദ​ന്തേ​വാ​ഡ​യി​ൽ സ്ഫോ​ട​നം; ആ​ർ​ക്കും പ​രി​ക്കി​ല്ല
Monday, November 12, 2018 10:02 AM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ നി​യ​മ​സ​ഭാ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന ദ​ന്തേ​വാ​ഡ​യി​ൽ സ്ഫോ​ട​നം. തു​മാ​ക്പാ​ൽ സൈ​നി​ക ക്യാ​മ്പി​ന് സ​മീ​പം കു​ഴി​ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മാ​വോ​യി​സ്റ്റ് സ്വാ​ധീ​ന​മേ​ഖ​ല​ക​ളാ​യ 18 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ര​മ​ൺ സിം​ഗ് അ​ട​ക്കം 190 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്ന​ത്. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഛത്തീ​സ്ഗ​ഡ് ബി​ജെ​പി ഭ​ര​ണ​ത്തി​ലാ​ണ്. ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ലാ​ണു പ്ര​ധാ​ന മ​ത്സ​ര​മെ​ങ്കി​ലും അ​ജി​ത് ജോ​ഗി ന​യി​ക്കു​ന്ന ജെ​സി​സി(​ജെ)-​ബി​എ​സ്പി സ​ഖ്യ​ത്തി​നു ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.