അ​ന​ന്ത് കു​മാ​റി​ന്‍റെ നി​ര്യാ​ണം: മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചിച്ചു
Monday, November 12, 2018 11:07 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത് കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നു​ശോ​ച​ന​മ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​കാ​ല വി​യോ​ഗം ഏ​റെ ദുഃ​ഖി​പ്പി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന​ന്ത് കു​മാ​റി​ന്‍റെ അ​ന്ത്യം. അ​ർ​ബു​ദ ബാ​ധ​യേ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു വി​യോ​ഗം. സം​സ്കാ​രം ബം​ഗ​ളൂ​രു​വി​ലെ ചാ​മ​രാ​ജ് പേ​ട്ട് ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും.

ആ​റ് ത​വ​ണ പാ​ർ​ല​മെ​ന്‍റം​ഗ​മാ​യ അ​ന​ന്ത് കു​മാ​ർ എ.ബി. വാ​ജ്പേ​യ് സ​ർ​ക്കാ​രി​ൽ വ്യോ​മ​യാ​ന മ​ന്ത്രി​യു​മാ​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം രാ​സ​വ​ള വ​കു​പ്പും കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.