ഛത്തീ​സ്ഗ​ഡി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ
Monday, November 12, 2018 1:31 PM IST
റാ​യ്പൂ​ർ: നി​യ​മ​സ​ഭാ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഛത്തീ​സ്ഗ​ഡി​ൽ വീ​ണ്ടും സു​ര​ക്ഷാ സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​രി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സു​ര​ക്ഷ സേ​ന​യ്ക്കു​നേ​രെ മാ​വോ​യി​സ്റ്റു​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച​യും ബി​ജാ​പൂ​രി​ൽ സു​ര​ക്ഷ​സേ​ന​യ്ക്കു നേ​രെ മാ​വോ​യി​സ്റ്റു​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഒ​രു മാ​വോ​യി​സ്റ്റി​നെ വ​ധി​ച്ചു. ഇ​യാ​ളി​ൽ​നി​ന്നു നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ന​വ​സ്തു​ക​ളും സു​ര​ക്ഷ​സേ​ന പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.