ശബരിമല: കോടതിയലക്ഷ്യ ഹർജിക്ക് അനുമതിയില്ല
Monday, November 12, 2018 1:52 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​ഞ്ഞ​വ​ർ​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​ക്ക് അ​നു​മ​തി​യി​ല്ല. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള, ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്, പ​ന്ത​ളം രാ​ജ​കു​ടും​ബാം​ഗം, ന​ട​ൻ കൊ​ല്ലം തു​ള​സി, ആ​ർ​എ​സ്എ​സ് നേ​താ​വ് മു​ര​ളീ​ധ​ര​ൻ ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു ഹ​ർ​ജി.

വി​മ​ർ​ശ​നം കോ​ട​തി​യ​ല​ക്ഷ്യ​മ​ല്ലെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വ്യ​ക്ത​മാ​ക്കി. ക്രി​യാ​ത്മ​ക വി​മ​ർ​ശ​ന​മാ​ണ് ശ്രീ​ധ​ര​ൻ​പി​ള്ള ന​ട​ത്തി​യ​ത്. മാധ്യമ റിപ്പോർട്ടിന്‍റെ പേരിൽ നടപടിയെടുക്കാൻ സാധിക്കില്ലെന്നും തു​ഷാ​ർ മേ​ത്ത ചൂ​ണ്ടി​ക്കാ​ട്ടി.

നേ​ര​ത്തെ അ​പേ​ക്ഷ​യി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ പി​ന്മാ​റി​യി​രു​ന്നു. പി​ന്നീ​ട് വേ​ണു​ഗോ​പാ​ൽ അ​പേ​ക്ഷ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യ്ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.