"​സ​ർ​ക്കാ​രി’​ന്‍റെ പോ​സ്റ്റ​റി​ൽ പു​ക​വ​ലി​ചി​ത്രം; ന​ട​ൻ വി​ജ​യ്ക്കെ​തി​രേ കേ​സ്
Monday, November 12, 2018 11:19 PM IST
തൃ​ശൂ​ർ: "​സ​ർ​ക്കാ​ർ’ സി​നി​മ​യു​ടെ പോ​സ്റ്റ​റി​ൽ നാ​യ​ക​ൻ വി​ജ​യ് പു​ക​വ​ലി​ക്കു​ന്ന പോ​സ്റ്റ​ർ പൊ​തു​സ്ഥ​ല​ത്തു പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ് കേ​സെ​ടു​ത്തു. വി​ജ​യ്, സി​നി​മ​യു​ടെ നി​ർ​മാ​താ​വ്, വി​ത​ര​ണ​ക്കാ​ർ, പോ​സ്റ്റ​ർ പ്ര​ദ​ർ​ശി​പ്പി​ച്ച തി​യ​റ്റ​ർ എ​ന്നി​വ​ർ​ക്കെ​തി​രാ​യാ​ണ് കേ​ന്ദ്ര പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

സി​നി​മ​യു​ടെ പോ​സ്റ്റ​റി​ൽ വി​ജ​യ് പു​ക​വ​ലി​ക്കു​ന്ന രം​ഗ​ങ്ങ​ളു​ണ്ട്. ഇ​ത് ആ​രാ​ധ​ക​ർ​ക്കും പു​ക​വ​ലി പ്ര​ചോ​ദ​ന​മാ​വു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പ​രാ​തി​ക​ൾ ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പി​നും ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് ഡി​എം​ഒ ഡോ. ​കെ.​ജെ. റീ​ന അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. തി​യ​റ്റ​റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ക​വ​ലി പ്ര​ച​രി​പ്പി​ക്കു​ന്ന പോ​സ്റ്റ​റു​ക​ൾ ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. ക​ണ്ടെ​ടു​ത്ത പോ​സ്റ്റ​റു​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

2003ലെ ​കേ​ന്ദ്ര​നി​യ​മ​പ്ര​കാ​രം പു​ക​യി​ല പ്ര​ച​രി​പ്പി​ക്കു​ന്ന പോ​സ്റ്റ​റു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ​തി​ക്കാ​ൻ പാ​ടി​ല്ല. സി​നി​മ​യി​ൽ ഇ​ത്ത​രം ഭാ​ഗം നി​യ​ന്ത്ര​ണ​ത്തി​നു വി​ധേ​യ​മാ​യി കാ​ണി​ക്കാം. പു​ക​വ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നെ​തി​രെ 2012ൽ ​ക​ർ​ശ​ന​നി​യ​മം വ​ന്നി​ട്ടു​ണ്ട്. ര​ണ്ടു​വ​ർ​ഷം​വ​രെ ത​ട​വും ആ​യി​രം രൂ​പ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.