വി​വ​രാ​വ​കാ​ശ രേ​ഖ: അ​ധി​ക​ച്ചാ​ർ​ജ് ഈ​ടാ​ക്കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്നു ക​മ്മീ​ഷ​ണ​ർ
Tuesday, November 13, 2018 9:15 PM IST
കൊ​ച്ചി: വി​വ​രാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ കെ.​വി. സു​ധാ​ക​ര​ൻ.

ഭൂ​മി സം​ബ​ന്ധ​മാ​യ സ​ർ​ട്ടി​ഫൈ​ഡ് കോ​പ്പി​ക​ൾ​ക്കു റ​വ​ന്യു ച​ട്ട​മ​നു​സ​രി​ച്ച്, ഫീ​ൽ​ഡ് സ്കെ​ച്ച് റി​പ്പോ​ർ​ട്ടി​ന് 206 രൂ​പ​യും ബേ​സി​ക് ടാ​ക്സ് ര​ജി​സ്റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ​ക്ക് 506 രൂ​പ​യു​മാ​ണ് പ​ല വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ​ക​ന് ല​ഭ്യ​മാ​കേ​ണ്ട എ​ല്ലാ രേ​ഖ​ക​ൾ​ക്കും എ ​ഫോ​ർ വ​ലി​പ്പ​ത്തി​ലു​ള്ള പേ​ജ് ഒ​ന്നി​ന് ര​ണ്ട് രൂ​പ മാ​ത്ര​മാ​ണ് നി​ര​ക്കെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ 10 കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചു. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ പോ​ക്കു​വ​ര​വ് സം​ബ​ന്ധി​ച്ചു​ള്ള​തും പ​ഴ​യ ഫ​യ​ലു​ക​ൾ ഹാ​ജ​രാ​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളാ​ണു പ​രി​ഗ​ണി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.