മീ​ടു#; അ​ലോ​ക് നാ​ഥി​നെ താ​ര​സം​ഘ​ട​ന​യ‌ി​ൽ​നി​ന്നും പു​റ​ത്താ​ക്കി
Tuesday, November 13, 2018 9:38 PM IST
ന്യൂ​ഡ​ൽ​ഹി: ന​ട​നും ടെ​ലി​വി​ഷ​ന്‍ താ​ര​വു​മാ​യ അ​ലോ​ക് നാ​ഥി​നെ താ​ര​സം​ഘ​ട​ന​യാ​യ സി​ന്‍റ​യി​ൽ (സി​നി ആ​ന്‍​ഡ് ടി​വി ആ​ര്‍​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍)​നി​ന്നും പു​റ​ത്താ​ക്കി. സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ആ​രോ​പ​ണം ഉ​ന്ന​യി​ച്ച തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​യു​മാ​യ വി​ന്‍റ ന​ന്ദ​യും അ​ലോ​ക് നാ​ഥും ഉ​ൾ​പ്പെ​ടു​ന്ന വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ട​ന ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​യോ​ഗ​ത്തി​ൽ അ​ലോ​ക് നാ​ഥ് പ​ങ്കെ​ടു​ത്തി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പു​റ​ത്താ​ക്ക​ൽ ന​പ​ടി സ്വീ​ക​രി​ച്ച​ത്. വ​രു​ന്ന മെ​യ് ഒ​ന്നി​നു ചേ​രു​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലും അ​ലോ​ക് നാ​ഥ് പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ സം​ഘ​ട​ന​യി​ൽ നി​ന്നും പൂ​ർ​ണ​മാ​യും പു​റ​ത്താ​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ഏ​ക​ദേ​ശം 20 വ​ര്‍​ഷം മു​മ്പ് അ​ലോ​ക് നാ​ഥ് ത​ന്നെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു എ​ന്നാ​ണ് ന​ന്ദ​യു​ടെ ആ​രോ​പ​ണം. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് വി​ന്‍റ ന​ന്ദ പ്ര​തി​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 19 വ​ര്‍​ഷ​മാ​യി ഞാ​ന്‍ കാ​ത്തി​രു​ന്ന​ത് ഈ​യൊ​രു നി​മി​ഷ​ത്തി​നു വേ​ണ്ടി​യാ​യി​രു​ന്നു, ന​ന്ദ പ​റ​യു​ന്നു. സി​നി​മാ-​ടെ​ലി​വി​ഷ​ന്‍ രം​ഗ​ത്തെ ഏ​റ്റ​വും ക​ഴി​വു​റ്റ, സം​സ്‌​കാ​ര സ​മ്പ​ന്ന​നാ​യ ന​ട​ന്‍, എ​ന്നാ​ണ് പേ​രെ​ടു​ത്തു പ​റ​യാ​തെ ന​ന്ദ സൂ​ചി​പ്പി​ച്ച​ത്. പോ​സ്റ്റി​ലെ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​ലോ​ക് നാ​ഥി​നെ സം​ശ​യി​ക്കാ​നി​ട​യാ​ക്കി. ഐ​എ​എ​ന്‍​എ​സ് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യോ​ടാ​ണ്‌ അ​ലോ​ക് നാ​ഥ് ത​ന്നെ​യാ​ണ് ത​ന്നെ ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് ന​ന്ദ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ന​ന്ദ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ അ​ലോ​കി​നെ​തി​രെ ന​ടി സ​ന്ധ്യ മൃ​ദു​ലും പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത മ​റ്റൊ​രു സ്ത്രീ​യും ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.