തു​ട​ർ​ജ​യ​ങ്ങ​ൾ തു​ണ​ച്ചു; സൊ​ളാ​രി​യെ റ​യ​ൽ മാ​ഡ്രി​ഡ് സ്ഥി​ര​പ്പെ​ടു​ത്തി
Tuesday, November 13, 2018 10:06 PM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ഫു​ട്ബോ​ൾ ക്ല​ബ് റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​നാ​യി അ​ർ​ജ​ന്‍റീ​ന​ക്കാ​ര​നാ​യ സാ​ന്‍റി​യാ​ഗോ സൊ​ളാ​രി നി​യ​മി​ത​നാ​യി. റ​ഷ്യ​ൻ ലോ​ക​ക​പ്പി​നി​ടെ സ്പെ​യി​നി​ന്‍റെ ചു​മ​ത​ല​യി​ലാ​യി​രി​ക്കേ റ​യ​ലി​ന്‍റെ പ​രി​ശീ​ല​ക​നാ​യ ജൂ​ല​ൻ ലോ​പ്ടെ​ഗു​യി​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ് സൊ​ളാ​രി എ​ത്തു​ന്ന​ത്. ലോ​പ്ടെ​ഗു​യി​യെ പു​റ​ത്താ​ക്കി​യ​ശേ​ഷം സൊ​ളാ​രി​ക്കാ​യി​രു​ന്നു താ​ത്കാ​ലി​ക ചു​മ​ത​ല.

സൊ​ളാ​രി​യു​ടെ കീ​ഴി​ൽ റ​യ​ൽ തു​ട​ർ​ച്ച​യാ​യ നാ​ല് ജ​യം നേ​ടി​യ​തോ​ടെ​യാ​ണ് റ​യ​ൽ മാ​നേ​ജ്മെ​ന്‍റ് അ​ദ്ദേ​ഹ​ത്തെ സ്ഥി​ര​പ്പെ​ടു​ത്തി​യ​ത്. 18 മാ​സ​ത്തേ​ക്കാ​ണ് ക​രാ​ർ. ലാ ​ലി​ഗ നി​യ​മ​പ്ര​കാ​രം ഇ​ട​ക്കാ​ല പ​രി​ശീ​ല​ക​ന്‍റെ കാ​ലാ​വ​ധി 14 ദി​വ​സം മാ​ത്ര​മാ​ണ്. ഒ​ക്ടോ​ബ​ർ 28നാ​ണ് റ​യ​ലി​ന്‍റെ താ​ത്കാ​ലി​ക പ​രി​ശീ​ല​ക​നാ​യി സൊ​ളാ​രി എ​ത്തി​യ​ത്.

2013-16 കാ​ല​ഘ​ട്ട​ത്തി​ൽ റ​യ​ലി​ന്‍റെ യൂ​ത്ത് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു. 2016 മു​ത​ൽ 18വ​രെ റ​യ​ലി​ന്‍റെ ബി ​ടീ​മി​നെ​യും പ​രി​ശീ​ലി​പ്പി​ച്ചു. 1999 മു​ത​ൽ 2004വ​രെ അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി 11 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചു, ഒ​രു ഗോ​ൾ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.