പ്ലേ ​ഓ​ഫി​ൽ ക​ട​ന്നി​ല്ല; കൊ​ളം​ബി​യ​യി​ൽ ഫു​ട്ബോ​ൾ താ​ര​ത്തി​നു നേ​രെ ആ​ക്ര​മ​ണം
Tuesday, November 13, 2018 11:22 PM IST
ബൊ​ഗോ​ട്ട: കൊ​ളം​ബി​യ ഫു​ട്ബോ​ളി​ലെ ര​ക്ത​ച്ചൊ​രി​ച്ചി​ൽ ആ​ന്ദ്രെ എ​സ്‌​കോ​ബാ​റി​ൽ‌ അ​വ​സാ​നി​ക്കു​ന്നി​ല്ല. ഫ​സ്റ്റ് ഡി​വി​ഷ​ൻ ക്ല​ബ് പ്ലേ ​ഓ​ഫി​ൽ ക​ട​ക്കാ​തെ പു​റ​ത്താ​യ​തോ​ടെ കൊ​ളം​ബി​യ​യി​ൽ ക​ളി​ക്കാ​ര​നു നേ​രെ വ​ധ​ശ്ര​മം. ഡി​പോ​ർ​ട്ടി​വോ കാ​ലി ഡി​ഫ​ണ്ട​ർ യു​വാ​ൻ​ഫ​ർ ക്വി​ന്‍റി​റോ​യ്ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

യു​വാ​ൻ​ഫ​ർ ക്വി​ന്‍റി​റോ​യു​ടെ കാ​റി​നു നേ​ർ​ക്കു അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. താ​രം ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പെ​ട്ടു. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് അ​ക്ര​മി​ക​ളാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. യു​വാ​ൻ​ഫ​ർ ക്വി​ന്‍റി​റോ​യു​ടെ സ​ഹോ​ദ​ര​നും കാ​റി​ലു​ണ്ടാ​യി​രു​ന്നു. അ​ക്ര​മി​ക​ൾ കാ​റി​നു സ​മീ​പ​മെ​ത്തി ജ​നാ​ല​യി​ൽ ത​ട്ടി​വി​ളി​ച്ച​തി​നു ശേ​ഷം വെ​ടി​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​പ​ക​ടം മു​ന്നി​ൽ​ക​ണ്ട​തോ​ടെ യു​വാ​ൻ​ഫ​ർ ക്വി​ന്‍റി​റോ കാ​റി​നു വേ​ഗം കൂ​ട്ടി. ഈ ​സ​മ​യം അ​ക്ര​മി​ക​ൾ വെ​ടി​വ​ച്ചു. കാ​റി​ന്‍റെ ഡോ​റി​ലാ​ണ് വെ​ടി​യേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.