മുംബൈയിൽ ഫ്ളാറ്റിൽ തീപിടിത്തം; രണ്ടു മരണം
Wednesday, November 14, 2018 5:00 AM IST
മുംബൈ: അന്ധേരിയിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേർ മരിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ പത്തും പതിനൊന്നും നിലകളിലെ അപ്പാർട്ടുമെന്‍റുകളിലാണ് തീപടർന്നതെന്ന് അഗ്നിശമനസേന അറിയിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.