ഉ​ത്ത​ര​കൊ​റി​യ​യി​ൽ ആ​ണ​വ​ശാ​ല​ക​ൾ സ​ജീ​വ​മെ​ന്ന റിപ്പോർട്ട് തള്ളി അമേരിക്ക
Wednesday, November 14, 2018 7:01 AM IST
പ്യോം​ഗ്യാം​ഗ്: ആ​ണ​വ നി​രാ​യു​ധീ​ക​ര​ണം സം​ബ​ന്ധി​ച്ച് അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​തി​നി​ട​യി​ലും ഉ​ത്ത​ര​കൊ​റി​യ​യി​ൽ ആ​ണ​വ​ശാ​ല​ക​ൾ സ​ജീ​വ​മെ​ന്ന റിപ്പോർട്ട് തള്ളി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്ക് ടൈംസ് പുറത്ത് വിട്ട ഈ വിവരം അടിസ്ഥാനരഹിതമാണെന്ന് തെറ്റാണെന്ന് ട്രംപ് വ്യക്തമാക്കി.

ഉത്തരകൊറിയയിലെ ആണവകേന്ദ്രങ്ങൾ സംബന്ധിച്ച് വൈറ്റ്ഹൗസിന് കൃത്യമായ വിവരങ്ങൾ ഉണ്ടെന്നും സാധാരണ നിലയിൽ തന്നെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും ട്രംപ് ട്വിറ്റർ പോസ്റ്റിൽ വ്യക്തമാക്കി. സെ​ന്‍റ​ർ ഫോ​ർ സ്ട്രാ​റ്റ​ർ​ജി​ക് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റ​ഡീ​സ് (സി​എ​സ്ഐ​എ​സ്)ന്‍റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ന്യൂയോർക്ക് ടൈംസാണ് ഉ​ത്ത​ര​കൊ​റി​യ​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 13 ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യെന്ന വാർത്ത പുറത്ത് വിട്ടത്.

ഒ​റ്റ​പ്പെ​ട്ട പ​ർ​വ​ത​ങ്ങ​ളി​ലാ​ണ് ഇ​വ​യി​ൽ കൂ​ടു​ത​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും തെ​ക്ക​ൻ കൊ​റി​യ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കു വ​യ്ക്കു​ന്ന സ​ക​ൻ​മോ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു ആ​ണ​വ​ശാ​ല സ​ജീ​വ​മാ​ണെ​ന്നും സി​എ​സ്ഐ​എ​സ് റിപ്പോർട്ട് വ്യ​ക്ത​മാ​ക്കിയിരുന്നു. സാ​റ്റ​ലൈ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ‍​യാ​ണ് സി​എ​സ്ഐ​എ​സ് ഇ​ത് സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.