സർവകക്ഷി യോഗത്തിൽ പങ്കെടുക്കണമോയെന്ന് എൻഡിഎ ചർച്ച ചെയ്യുമെന്ന് ബിജെപി
Wednesday, November 14, 2018 7:29 AM IST
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി. മുന്നണിയിലെ പാർട്ടികൾ പങ്കെടുക്കണമോ എന്നത് സംബന്ധിച്ച് എൻഡിഎ ചർച്ച ചെയ്യുമെന്നും ഇതിനു ശേഷമേ തീരുമാനമെടുക്കൂ എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.

വിശ്വാസികളുടെ വിശ്വാസം ആർജിക്കാൻ സർക്കാരിന് ഇനിയുമായിട്ടില്ലെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. അർഹതപ്പെട്ട നീതി വിശ്വാസികൾക്ക് നൽകാൻ തയാറല്ലെന്ന നിലപാടിലാണ് സർക്കാർ ഇപ്പോഴുമുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മണ്ഡകാല ഉത്സവത്തിനായി 17നു ശബരിമല നട തുറക്കാനിരിക്കെയാണ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.