രാജസ്ഥാനിൽ ബിജെപിക്ക് വിലങ്ങുതടിയായി വിമതന്മാർ
Wednesday, November 14, 2018 7:49 AM IST
ജയ്പുർ: രാജസ്ഥാനിൽ ബിജെപിക്കു കൂടുതൽ പ്രശ്നങ്ങൾ ഇത്തവണ സൃഷ്ടിക്കുക വിതന്മാരായിരിക്കും. സീറ്റ് കിട്ടാത്തവർ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ബിജെപി വെട്ടിലായത്. സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ചു മന്ത്രി സുരേന്ദ്ര ഗോയലാണ് സ്വതന്ത്രനായി മൽസരിക്കുമെന്നു ആദ്യം പ്രഖ്യാപിച്ചത്. സീറ്റ് കിട്ടാത്ത മറ്റ് 20 എംഎൽഎമാരും മൽസരിക്കുമെന്ന നിലപാടിലാണ്.

26 എംഎൽഎമാർക്കാണു ബിജെപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ സീറ്റ് നിഷേധിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി കുൽദീപ് ധൻകർ സീറ്റ് നിഷേധത്തെത്തുടർന്ന് രാജിവച്ചിരുന്നു. എന്നാൽ വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമം ബിജെപി നേതൃത്വം ഇതിനോടകം തുടങ്ങിക്കഴിഞ്ഞെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.