ജി​സാ​റ്റ്-29 വി​ക്ഷേ​പ​ണം ബുധനാഴ്ച
Wednesday, November 14, 2018 9:11 AM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ്-29​ന്‍റെ വി​ക്ഷേ​പ​ണം ബു​ധ​നാ​ഴ്ച. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്ന് വൈ​കി​ട്ട് 5.08നാ​ണ് ജി​സാ​റ്റ് വി​ക്ഷേ​പ​ണം.

ഐ​എ​സ്ആ​ർ​ഒ​യു​ടെ ജി​എ​സ്എ​ൽ​വി-​എം​കെ-3 റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് വി​ക്ഷേ​പ​ണം. 3,423കി​ലോ​ഗ്രാം ഭാ​ര​വും 43.4 മീ​റ്റ​ർ ഉ​യ​ര​വു​മു​ള്ള ജി​സാ​റ്റ്-29 ഇ​ന്ത്യ ഇ​വി​ടെ നി​ന്ന് വി​ക്ഷേ​പി​ക്കു​ന്ന ഭാ​ര​മേ​റി​യ ഉ​പ​ഗ്ര​ഹ​മാ​ണ്.

വി​ക്ഷേ​പ​ണ​ത്തി​നാ​യി ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2.50ന് ​കൗ​ണ്ട് ഡൗ​ൺ ആ​രം​ഭി​ച്ചു. എ​ന്നാ​ൽ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ഗ​ജ ചു​ഴ​ലി​ക്കാ​റ്റ് വി​ക്ഷേ​പ​ണ​ത്തെ ബാ​ധി​ക്കു​മോ എ​ന്ന് ആ​ശ​ങ്ക​യു​ണ്ട്.

ഉ​പ​ഗ്ര​ഹ​ത്തി​ന് പ​ത്തു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി​യാ​ണു​ള്ള​ത്. കാ​ഷ്മീ​രി​ലെ​യും മ​റ്റു വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വാ​ർ​ത്താ​വി​നി​മ​യ സേ​വ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ജി​സാ​റ്റ്-29 സ​ഹാ​യ​ക​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.