വീ​ര​മൃ​ത്യു​വ​രി​ച്ച ലാ​ൻ​സ് നാ​യി​ക് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ മൃ​ത​ദേ​ഹം കൊ​ച്ചി​യി​ലെ​ത്തി​ച്ചു
Wednesday, November 14, 2018 9:30 AM IST
കൊ​ച്ചി: കാ​ഷ്മീ​രി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ലാ​ൻ​സ് നാ​യി​ക് കെ.​എം. ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ മൃ​ത​ദേ​ഹം കൊ​ച്ചി​ലെ​ത്തി​ച്ചു. മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പെ​ടെ​യു​ള്ള​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി. ഇ​വി​ടെ​നി​ന്നും മൃ​ത​ദേ​ഹം സൈ​നി​ക അ​ക​മ്പ​ടി​യോ​ടെ ഉ​ദ​യം​പേ​രൂ​രി​ലെ സ്വ​വ​സ​തി​യാ​യ യേ​ശു​ഭ​വ​ൻ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും.

സം​സ്കാ​രം വൈ​കി​ട്ട് 5.30ന് ​ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട മു​രി​യാ​ട് എ​മ്പ​റ​ർ ഇ​മ്മാ​നു​വ​ൽ പ​ള്ളി​യി​ലാ​ണ്. കൃ​ഷ്ണ​ഘാ​ട്ടി സെ​ക്ട​റി​ലു​ണ്ടാ​യ പാ​ക് ആ​ക്ര​മ​ണ​ത്തി​ലാ​ണ് ആ​ന്‍റ​ണി വീ​ര​മൃ​ത്യു​വ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.