രാ​കേ​ഷ് അ​സ്താ​ന​യെ ന​വം​ബ​ർ 28 വ​രെ അറസ്റ്റ് ചെയ്യരുതെന്ന് കോ​ട​തി
Wednesday, November 14, 2018 3:22 PM IST
ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി​ക്കേ​സി​ൽ ആ​രോ​പി​ത​നാ​യ സി​ബി​ഐ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​ർ രാ​കേ​ഷ് അ​സ്താ​ന​യു​ടെ അ​റ​സ്റ്റി​നു കോ​ട​തി വി​ല​ക്ക്. ന​വം​ബ​ർ 28 വ​രെ രാ​കേ​ഷി​നെ അ​റ​സ്റ്റു ചെ​യ്യ​രു​തെ​ന്നും സി​ബി​ഐ​യോ​ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​സ്താ​ന ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു ഉ​ത്ത​ര​വ്.

ര​ണ്ട് കോ​ടി രൂ​പ കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്ന വ്യ​വ​സാ​യി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​സ്താ​ന​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. വ്യ​വ​സാ​യി മോ​യി​ൻ ഖു​റേ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സ് അ​സ്താ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​വെ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​സ്താ​ന​യെ ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.