ബാ​ഹു​ബ​ലി ബ​ഹി​രാ​കാ​ശ​ത്ത്; ജി​സാ​റ്റ്-29 വി​ക്ഷേ​പ​ണം വി​ജ​യ​ക​രം
Wednesday, November 14, 2018 5:31 PM IST
ശ്രീ​ഹ​രി​ക്കോ​ട്ട: ഇ​ന്ത്യ​ൻ ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ലെ ബാ​ഹു​ബ​ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഏ​റ്റ​വും ഭാ​ര​മേ​റി​യ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ്-29 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ഇ​ന്ത്യ യു​ടെ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ്-29 ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് വി​ക്ഷേ​പി​ച്ച​ത്. ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്ന് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 5.08നാ​യി​രു​ന്നു വി​ക്ഷേ​പ​ണം.

ഐ​എ​സ്ആ​ർ​ഒ​യു​ടെ ജി​എ​സ്എ​ൽ​വി-​എം​കെ-3 റോ​ക്ക​റ്റാ​ണ് വി​ക്ഷേ​പ​ണ​ത്തി​നു ഉ​പ​യോ​ഗി​ച്ച​ത്. 3,423കി​ലോ​ഗ്രാം ഭാ​ര​വും 43.4 മീ​റ്റ​ർ ഉ​യ​ര​വു​മു​ള്ള ജി​സാ റ്റ്-29 ​ഇ​ന്ത്യ ഇ​വി​ടെ നി​ന്ന് വി​ക്ഷേ​പി​ക്കു​ന്ന ഭാ​ര​മേ​റി​യ ഉ​പ​ഗ്ര​ഹ​മാ​ണ്. വി​ക്ഷേ​പ​ണ​ത്തി​നാ​യി ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2.50ന് ​കൗ​ണ്ട് ഡൗ​ൺ ആ​രം​ഭി​ച്ചി​രു​ന്നു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ഗ​ജ ചു​ഴ​ലി​ക്കാ​റ്റ് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഇ​ത് വി​ക്ഷേ​പ​ണ​ത്തെ ബാ​ധി​ച്ചി​ല്ല.

ഉ​പ​ഗ്ര​ഹ​ത്തി​ന് പ​ത്തു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി​യാ​ണു​ള്ള​ത്. കാ​ഷ്മീ​രി​ലെ​യും മ​റ്റു വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വാ​ർ​ത്താ​വി​നി​മ​യ സേ​വ​ന ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ജി​സാ​റ്റ്-29 സ​ഹാ​യ​ക​മാ​കും. ഇ​ന്ത്യ നി​ർ​മി​ച്ച 33 ാം വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​മാ​യി​രു​ന്നു ജി​സാ​റ്റ്-29.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.