ബാ​റ്റി​ലും ബോ​ളി​ലും ജ​ല​ജ് സ​ക്സ​സ്..! കേ​ര​ളം വി​ജ​യ​ത്തി​ന​രി​കെ
Wednesday, November 14, 2018 7:44 PM IST
തി​രു​വ​ന​ന്ത​പു​രം: ബാ​റ്റു​കൊ​ണ്ടും പ​ന്തു​കൊ​ണ്ടും എ​തി​രാ​ളി​ക​ൾ​ക്കു മേ​ൽ ജ​ല​ജ് സ​ക്സേ​ന "സ​ക്സ​സ്’ ആ​യ​പ്പോ​ൾ ആ​ന്ധ്ര​യ്ക്കെ​തി​രേ​യു​ള്ള ച​തു​ർ​ദി​ന ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ളം വി​ജ​യ​ത്തി​ന​രി​കെ. ഒ​രു ദി​നം ബാ​ക്കി നി​ൽ​ക്കെ ആ​ന്ധ്ര ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 102 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ. ര​ണ്ടു വി​ക്ക​റ്റ് മാ​ത്രം അ​വ​ശേ​ഷി​ക്കെ ആ​ന്ധ്ര​യു​ടെ ലീ​ഡ് 27 റ​ണ്‍​സ് മാ​ത്രം.

മ​ധ്യ​പ്ര​ദേ​ശു​കാ​ര​നാ​യ ജ​ല​ജ് സ​ക്സേ​ന​യു​ടെ ഓ​ൾ​റൗ​ണ്ട് മി​ക​വാ​ണ് കേ​ര​ള​ത്തി​നു മേ​ൽ​ക്കൈ ന​ൽ​കി​യ​ത്. സെ​ഞ്ചു​റി നേ​ടി കേ​ര​ള​ത്തി​നു മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച സ​ക്സേ​ന ആ​ന്ധ്ര​യു​ടെ ഏ​ഴു വി​ക്ക​റ്റു​ക​ളാ​ണ് വീ​ഴ്ത്തി​യ​ത്. ആ​ന്ധ്ര​യ്ക്കു ന​ഷ്ട​മാ​യ എ​ട്ടി​ൽ ഒ​രു വി​ക്ക​റ്റ് അ​ക്ഷ​യ് കെ.​സി സ്വ​ന്ത​മാ​ക്കി.

മൂ​ന്നാം ദി​നം ഒ​രു വി ​ക്ക​റ്റി​ന് 227 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ളം 328 റ​ണ്‍​സി​ന് പു​റ​ത്താ​യി. സ​ക്സേ​ന​യെ (133) കൂ​ടാ​തെ റോ​ഹ​ൻ പ്രേ​മും (47) അ​രു​ൺ കാ​ർ​ത്തി​ക്കി​നും (56) മാ​ത്ര​മാ​ണ് തി​ള​ങ്ങാ​നാ​യ​ത്. കൂ​റ്റ​ൻ സ്കോ​ർ പ്ര​തീ​ക്ഷി​ച്ച കേ​ര​ള​ത്തി​നു സ​ഞ്ജു വി. ​സാ​മ​സ​ണി​ന്‍റെ​യും (0) ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി​യു​ടേ​യും (21) മോ​ശം പ്ര​ക​ട​ന​മാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. 101 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​ടെ​യാ​ണ് കേ​ര​ള​ത്തി​നു ഒ​ൻ​പ​ത് വി​ക്ക​റ്റി​ക​ൾ ന​ഷ്ട​മാ​യ​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​നു ഇ​റ​ങ്ങി​യ ആ​ന്ധ്ര​യെ ഒ​രി​ക്ക​ൽ​പോ​ലും സ​ക്സേ​ന നി​ല​ത്തു​നി​ർ​ത്തി​യി​ല്ല. സ​ന്ദ​ർ​ശ​ക​രി​ൽ നാ​ലു പേ​ർ ര​ണ്ട​ക്കം കാ​ണാ​തെ പു​റ​ത്താ​യ​പ്പോ​ൾ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി​യ റി​ക്കി ഭൂ​യി​യാ​ണ് ഒ​ര​റ്റ​ത്തു പി​ടി​ച്ചു​നി​ന്ന​ത്. 47 പ​ന്ത് നേ​രി​ട്ട ഭൂ​യി 30 റ​ണ്‍​സു​മാ​യി ക്രീ​സി​ലു​ണ്ട്. ഭൂ​യി ത​ന്നെ​യാ​ണ് ആ​ന്ധ്ര​യു​ടെ ടോ​പ് സ്കോ​റ​ർ.

21 റ​ൺ​സി​ൽ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യ ആ​ന്ധ്ര​യ്ക്കു പി​ന്നീ​ട് ഒ​രി​ക്ക​ൽ​പോ​ലും നി​ല​യു​റ​പ്പി​ക്കാ​നാ​യി​ല്ല. ഭൂ​യി​ക്കൊ​പ്പം ബ​ന്ധാ​രു അ​യ്യ​പ്പ​യാ​ണ് (0) ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ക്രീ​സി​ൽ. അ​വ​സാ​ന ദി​നം ആ​ന്ധ്ര​യെ വേ​ഗ​ത്തി​ൽ ഓ​ൾ​ഔ​ട്ടാ​ക്കി വി​ജ​യം സ്വ​ന്ത​മാ​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​കും കേ​ര​ളം ന​ട​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.