ലാ​ൻ​സ് നാ​യി​ക് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന് ജ​ന്മ​നാ​ടിന്‍റെ യാ​ത്രാ​മൊ​ഴി
Wednesday, November 14, 2018 8:28 PM IST
ഉ​ദ​യം​പേ​രൂ​ർ: രാ​ജ്യ​ത്തി​നു​വേ​ണ്ടി വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​ജ​വാ​നു ജ​ന്മ​നാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി. കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു സ​മീ​പം പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ലാ​ൻ​സ്നാ​യി​ക് കെ.​എം. ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍റം (34) സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട മു​രി​യാ​ട് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ ന​ട​ന്നു.

മൃ​ത​ദേ​ഹം ഉ​ദ​യം​പേ​രൂ​രി​ലെ വ​സ​തി​യി​ലെ​ത്തി​ച്ച​പ്പോ​ൾ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ​നി​ന്നാ​യി ആ​യി​ര​ങ്ങ​ൾ അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​നെ​ത്തി. രാ​വി​ലെ എ​ട്ടി​നു കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി. 9.50 ഓ​ടെ മൃ​ത​ദേ​ഹം ഉ​ദ​യം​പേ​രൂ​ർ സ്റ്റെ​ല്ലാ മേ​രീ​സ് കോ​ണ്‍​വ​ന്‍റി​നു സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചു. സ​മീ​പ​ത്തു​ള്ള സ​ഹോ​ദ​രി ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു പൊ​തു​ദ​ർ​ശ​നം. ക​ണ്ണീ​രോ​ടെ​യാ​ണു നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും വീ​ര​ജ​വാ​ന് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ച​ത്.

പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നു ആ​ന്‍റ​ണി​യു​ടെ ഭൗ​തി​ക ശ​രീ​ര​ത്തി​ൽ പു​ത​പ്പി​ച്ചി​രു​ന്ന ദേ​ശീ​യ​പ​താ​ക ല​ഫ്. ക​മാ​ൻ​ഡ​ർ കെ.​വി. പോ​ൾ ജ​വാ​ന്‍റെ ഭാ​ര്യ അ​ന്ന ഡ​യാ​ന​യ്ക്കു കൈ​മാ​റി. ദേ​ശീ​യ​പ​താ​ക നെ​ഞ്ചോ​ടു​ചേ​ർ​ത്തു ഭ​ർ​ത്താ​വി​ന്‍റെ ഭൗ​തി​ക​ശ​രീ​ര​ത്തി​നു മു​ന്നി​ൽ ക​ണ്ണീ​ര​ണി​ഞ്ഞു നി​ന്ന അ​ന്ന ഡ​യാ​ന മ​റ്റു​ള്ള​വ​രു​ടെ​യും ക​ണ്ണു​ക​ളെ ഈ​റ​ന​ണി​യി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കു ഇ​രി​ങ്ങാ​ല​ക്കു​ട സി​യോ​ണ്‍ എം​പ​റ​ർ ഇ​മ്മാ​നു​വേ​ൽ പ​ള്ളി സെ​മി​ത്തേ​രി​യി​ലാ​യി​രു​ന്നു സം​സ്കാ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.