പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര കേ​സു​ക​ളി​ൽ സു​പ്രീം കോ​ട​തി ജ​നു​വ​രി 15 മു​ത​ൽ അ​ന്തി​മ​വാ​ദം കേ​ൾ​ക്കും
Wednesday, November 14, 2018 8:50 PM IST
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം ശ്രീ​പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ ജ​നു​വ​രി 15 മു​ത​ൽ അ​ന്തി​മ​വാ​ദം കേ​ൾ​ക്കാ​ൻ സു​പ്രീം കോ​ട​തി തീ​രു​മാ​നി​ച്ചു. ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ജ​സ്റ്റീ​സ് രാ​ധാ​കൃ​ഷ്ണ​ൻ സ​മി​തി​ക്കു മു​ന്പാ​കെ ഉ​ന്ന​യി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ശ്രീ​പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്രം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി അ​ട​ക്ക​മു​ള്ള​വ​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ക്ഷേ​ത്ര​ത്തി​ലെ വി​ല​പി​ടി​പ്പു​ള്ള സ്വ​ത്തു​ക്ക​ളും വ​സ്തു​ക്ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ രാ​ജ​കു​ടും​ബം വീ​ഴ്ച വ​രു​ത്തു​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. സു​ന്ദ​ര​രാ​ജ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണു ക്ഷേ​ത്രം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​നാ​യി ട്ര​സ്റ്റോ സ​മി​തി​യോ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ക്ഷേ​ത്ര സ്വ​ത്തു​ക്ക​ളും ഭ​ര​ണ​വും ഏ​റ്റെ​ടു​ത്തു അ​നു​ഷ്ഠാ​ന​ങ്ങ​ൾ ആ​ചാ​ര​പ്ര​കാ​രം ന​ട​ത്ത​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഉ​ത്രാ​ടം തി​രു​നാ​ൾ മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ​യെ​യും പി​ൻ​മു​റ​ക്കാ​രെ​യും "പ​ദ്മ​നാ​ഭ​ദാ​സ​ൻ’ എ​ന്ന നി​ല​യി​ൽ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നും ക്ഷേ​ത്ര​ത്തി​ന്‍റെ നി​ല​വ​റ​യി​ലു​ള്ള അ​മൂ​ല വ​സ്തു​ക്ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ക്ഷേ​ത്ര പ​രി​സ​ര​ത്തു മ്യൂ​സി​യം നി​ർ​മി​ച്ചു ക്ഷേ​ത്ര​ത്തി​ന്‍റെ അ​മൂ​ല്യ​വ​സ്തു​ക്ക​ൾ ഭ​ക്ത​ർ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.