തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകാനാവില്ലെന്ന് പോലീസ്
Thursday, November 15, 2018 8:29 AM IST
പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്പോൾ പ്രത്യേക സുരക്ഷ നൽകണമെന്ന വനിതാവകാശ പ്രവർത്തക തൃപ്തി ദേശായിയുടെ ആവശ്യം തള്ളി പോലീസ്. കേരളത്തിലെത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകാനാവില്ലെന്ന് പോലീസ് അറിയിച്ചു. മറ്റ് തീർഥാടകർക്കു നൽകുന്ന എല്ലാ സുരക്ഷയുമേ തൃപ്തിക്കും ലഭിക്കുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.



സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ എ​ത്തു​മെ​ന്ന് കഴിഞ്ഞ ദിവസമാണ് തൃപ്തി ദേശായി അറിയിച്ചത്. ദ​​ർ​​ശ​​ന​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ സു​​ര​​ക്ഷ സ​​ർ​​ക്കാ​​ർ ചെ​​ല​​വി​​ൽ ഒ​​രു​​ക്ക​​ണ​​മെ​​ന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​ക്കും അവർ ക​​ത്തു ന​​ൽ​​കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.