സുരക്ഷ ഇല്ലെങ്കിലും ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി
Thursday, November 15, 2018 10:27 AM IST
മും​ബൈ: പോ​ലീ​സ് പ്ര​ത്യേ​ക സു​ര​ക്ഷ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ലും ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി. ദ​ർ​ശ​ന​ത്തി​നി​ടെ എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി​ക്കു​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.



സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​നു ന​ൽ​കി​യ ക​ത്തി​ൽ മ​റു​പ​ടി കി​ട്ടി​യി​ട്ടി​ല്ല. താ​നിക്കൊപ്പം ആ​റ് സ്ത്രീ​ക​ളും ദ​ർ​ശ​നം ന​ട​ത്തു​ന്ന​തു കൊ​ണ്ടാ​ണ് സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും തൃ​പ്തി ദേ​ശാ​യി പ​റ​ഞ്ഞു.

വാ​ഹ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷ​യാ​ണ് തൃ​പ്തി ദേ​ശാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് തൃ​പ്തി ദേ​ശാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്കും മ​ഹാ​രാ​ഷ്ട്ര-​കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കും ഡി​ജി​പി​ക്കും ക​ത്ത് ന​ൽ​കി​യി​രു​ന്നു.

തൃ​പ്തി ദേ​ശാ​യിക്ക് പ്ര​ത്യേ​ക സു​ര​ക്ഷ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് പോ​ലീ​സ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​റ്റ് തീ​ർ​ഥാ​ട​ക​ർ​ക്ക് ല​ഭി​ക്കു​ന്ന എ​ല്ലാ സു​ര​ക്ഷ​യും തൃ​പ്തി​ക്ക് ല​ഭി​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നം​വ​ബ​ർ 17ന് ​ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നാ​ണ് തൃ​പ്തി ദേ​ശാ​യി​യും സം​ഘ​വും അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.