ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് റി​പ്പ​ബ്ലിക് ദി​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​കും
Thursday, November 15, 2018 10:50 AM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സി​റി​ൽ റ​മ​പോ​സ മു​ഖ്യാ​തി​ഥി​യാ​കും. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് റ​മ​പോ​സ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ക്ഷ​ണം റ​മ​പോ​സ സ്വീ​ക​രി​ച്ചു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ റി​പ്പ​ബ്ലി​ക് ച​ട​ങ്ങി​ലേ​ക്ക് ഇ​ന്ത്യ നേരത്തെ ക്ഷ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹം അ​ത് നി​ര​സി​ച്ചി​രു​ന്നു.

ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളു​ടെ രാ​ഷ്ട്ര​ത​ല​വ​ൻ​മാ​രാ​യി​രു​ന്നു ഈ ​വ​ർ​ഷം റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.