സ്വ​ന്ത​മാ​യി കാ​റി​ല്ല; 22.60 കോ​ടി​യു​ടെ ആ​സ്തി: സ്വ​ത്തു​വി​വര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി കെ​സി​ആ​ർ
Thursday, November 15, 2018 11:49 AM IST
ഹൈ​ദ​രാ​ബാദ്: തെ​ലു​ങ്കാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സ്വ​ത്ത് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി ടി​ആ​ർ​എ​സ് അ​ധ്യ​ക്ഷ​നും തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​മാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു. 22.60 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ലു​ള്ള​ത്. പ്ര​തി​വ​ർ​ഷ വ​രു​മാ​നം 2.07 കോ​ടി രൂ​പ​യാ​ണ്. എ​ന്നാ​ൽ ത​ന്‍റെ സ്വ​ന്തം പേ​രി​ൽ കാ​റു​ക​ൾ ഇ​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ അദ്ദേഹം പ​റ​യു​ന്നു.

ഗ​ജ്‌വേ​ൽ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​മാ​ണ് ച​ന്ദ്ര​ശേ​ഖ​ർ റാ​വു ജ​ന​വി​ധി തേ​ടു​ന്ന​ത്. അ​തേ​സ​മ​യം ത​ന്‍റെ തൊ​ഴി​ലാ​യി അ​ദ്ദേ​ഹം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് കൃ​ഷി എ​ന്നാ​ണ്. ത​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ൽ 94.60 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം ന​ൽ​കി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. ഭാ​ര്യ​യു​ടെ പേ​രി​ലും കാ​റു​ക​ൾ ഇ​ല്ലെ​ന്നാ​ണ് കെ​സി​ആ​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

തനിക്ക് 75 ഗ്രാം ​സ്വ​ർ​ണ​വും ഭാ​ര്യ​യ്ക്ക് 2,200 ഗ്രാം ​സ്വ​ർ​ണ​വും ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. 2014ൽ ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ ആ​സ്തി 16.94 കോ​ടി രൂ​പ​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.