കോഴിക്കോട്ട് എംഎസ്എഫ് മാർച്ചിൽ സംഘർഷം
Thursday, November 15, 2018 12:20 PM IST
കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് കോഴിക്കോട്ട് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് നടന്ന മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ആദ്യം ലാത്തിവീശിയ പോലീസ് പിന്നീട് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ ചില പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.