ഫാ​ഷ​ൻ ഡി​സൈ​ന​റും സഹായിയും കുത്തേറ്റു മരിച്ചു; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Thursday, November 15, 2018 12:22 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ശ​സ്ത ഫാ​ഷ​ൻ ഡി​സൈ​ന​ർ മാ​യ ല​ഖാ​നി​യും സഹായിയും കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലുള്ള വ​സ​ന്ത്കു​ഞ്ചി​ലെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ മാ​യയു​ടെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​ട​ക്കം മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

53 വ​യ​സു​കാ​രി​യാ​യ ഫാ​ഷ​ൻ ഡി​സൈ​ന​റു​ടെ മൃ​ത​ദേ​ഹം കി​ട​പ്പു​മു​റി​യി​ലും സഹായി​യു​ടേ​തു ലി​വിം​ഗ് റൂ​മി​ലു​മാ​ണു ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും ക​ത്തി​ക്കു​ത്തേ​റ്റാ​ണ് മ​രി​ച്ച​ത്. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​തകം എന്നാണ് പോലീസിന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഗ്രീ​ന്‍​പാ​ര്‍​ക്ക് മേ​ഖ​ല​യി​ൽ മാ​യ ന​ട​ത്തി​യി​രു​ന്ന ബോ​ട്ടീ​ക്കി​ൽ ത​യ്യി​ൽ​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന രാ​ഹു​ൽ അ​ൻ​വ​ർ ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​യ റ​ഹ്മ​ത്, വാ​സിം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.