സ്വ​ന്തം രാ​ജ്യം പോ​ലും നോ​ക്കാ​ൻ പാ​ക്കി​സ്ഥാ​ന് അ​റി​യി​ല്ല; അ​ഫ്രീ​ദി​യു​ടെ വാ​ക്കു​ക​ൾ ശ​രി​വെ​ച്ച് രാ​ജ്നാ​ഥ് സിം​ഗ്
Thursday, November 15, 2018 1:22 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​ർ പ്ര​ശ്ന​ത്തി​ൽ പാ​ക് സ​ർ​ക്കാ​രി​ന് ഉ​പ​ദേ​ശ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ മു​ൻ ക്രി​ക്ക​റ്റ് താ​രം ഷാ​ഹി​ദ് അ​ഫ്രി​ദി​യു​ടെ വാ​ക്കു​ക​ളെ ശ​രി​വെ​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. കാ​ഷ്മീ​രി​ന് വേ​ണ്ടി പാ​ക്കി​സ്ഥാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്ക​രു​ത്. കൈ​വ​ശ​മു​ള്ള നാ​ല് പ്ര​വി​ശ്യ​ക​ള്‍ ത​ന്നെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ പാ​ക് സ​ർ​ക്കാ​രി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ഫ്രീ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

അ​ഫ്രീ​ദി​യു​ടെ വാ​ക്കു​ക​ൾ ശ​രി​യാ​ണ്. സ്വ​ന്തം രാ​ജ്യം നോ​ക്കി ന​ട​ത്താ​ൻ പാ​ക് സ​ർ​ക്കാ​രി​ന് ക​ഴി​യു​ന്നി​ല്ല. പി​ന്നെ​ങ്ങ​നെ കാ​ഷ്മീ​രി​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ചോ​ദി​ച്ചു. കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണ്. അ​തു​പോ​ലെ നി​ല​നി​ൽ​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം ല​ണ്ട​നി​ലെ ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റി​ൽ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു അ​ഫ്രി​ദി​യു​ടെ പ്ര​സ്താ​വ​ന. പാ​ക്കി​സ്ഥാ​ന് കാ​ഷ്മീ​രി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ഇ​ന്ത്യ​ക്കും വി​ട്ടു കൊ​ടു​ക്ക​രു​ത്. കാ​ഷ്മീ​രി​ലെ ഒ​രു സ്വ​ത​ന്ത്ര രാ​ജ്യ​മാ​കാ​ന്‍ അ​നു​വ​ദി​ക്ക​ണം. മ​നു​ഷ്യ​ത്വം നി​ല​നി​ൽ​ക്ക​ട്ടെ​യെ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ അ​ഫ്രീ​ദി ന​ട​ത്തി​യ പ്ര​തി​ക​ര​ണ​വും വി​വാ​ദ​മാ​യി​രു​ന്നു. കാ​ഷ്മീ​രി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ ഭ​ര​ണ​കൂ​ടം അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​ത് ആ​ശാ​ങ്ക​ജ​ന​ക​മാ​ണെ​ന്ന് അ​ന്ന് അ​ഫ്രി​ദി​യു​ടെ പ്ര​സ്താ​വ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.