സർവകക്ഷിയോഗം പ്രഹസനമെന്ന് ചെന്നിത്തല; യുഡിഎഫ് യോഗം ബഹിഷ്കരിച്ചു
Thursday, November 15, 2018 1:53 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗം പ്ര​ഹ​സ​ന​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന നി​ല​പാ​ടി​ൽ സ​ർ​ക്കാ​ർ ഉ​റ​ച്ചു നി​ന്നു. സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ൽ പി​ടി​വാ​ശി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു

ശ​ബ​രി​മ​ല​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ സ​ർ​ക്കാ​രി​ന് അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ല​ഭി​ച്ച ന​ല്ലൊ​രു അ​വ​സ​ര​മാ​ണ് സ​ർ​ക്കാ​ർ ഇ​ല്ലാ​താ​ക്കി​യ​ത്. ആ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ ത​ന്നെ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. പി​ന്നീ​ട് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ട്ട​ശേ​ഷ​വും മു​ഖ്യ​മ​ന്ത്രി നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്നു​വെ​ന്നും ഇ​ത് ഭ​ക്ത​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ ര​ണ്ട് നി​ർ​ദേ​ശ​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് മു​ന്നോ​ട്ട് വ​ച്ച​ത്. സു​പ്രീം​കോ​ട​തി വി​ധി​യി​ൽ സാ​വ​കാ​ശം തേ​ട​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ പു​ന​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന ജ​നു​വ​രി 22വ​രെ വി​ധി ന​ട​പ്പാ​ക്ക​രു​തെ​ന്നും യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഇ​തി​ന് ത​യാ​റാ​യി​ല്ല. സ​ർ​വ​ക​ക്ഷി​യോ​ഗം കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ലെ​ന്നും അ​തു​കൊ​ണ്ട് യു​ഡി​എ​ഫ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു​വെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.