ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റി​നെ എ​ബി​വി​പി പു​റ​ത്താ​ക്കി
Thursday, November 15, 2018 6:33 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ങ്കി​വ് ബ​സോ​യ​യെ എ​ബി​വി​പി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​ത് വ്യാ​ജ ബി​രു​ദ രേ​ഖ​ക​ളാ​ണെ​ന്നു വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി. കൂ​ടാ​തെ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചൊ​ഴി​യാ​നും അ​ങ്കി​വി​നോ​ട് എ​ബി​വി​പി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെു.

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തി​ൽ അ​ങ്കി​വി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ച്ച് ആ​ധി​കാ​രി​ക​ത ഉ​റ​പ്പു വ​രു​ത്താ​ൻ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കോ​ട​തി സ​മ​യം ന​ൽ​കി​യി​രു​ന്നു. തി​രു​വ​ള്ളു​വ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ബി​രു​ദം നേ​ടി എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് അ​ങ്കി​വ് ബ​സോ​യ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​ത്. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ വ്യാ​ജ ബി​രു​ദ ആ​രോ​പ​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

അ​ങ്കി​വി​ന്‍റെ മാ​ർ​ക്ക്ഷീ​റ്റ് വ്യാ​ജ​മാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഓ​ഫ് ഇ​ന്ത്യ​യാ​ണു പു​റ​ത്തു​വി​ട്ട​ത്. രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് തി​രു​വ​ള്ളു​വ​ർ സ​ർ​വ​ക​ലാ​ശാ​ല സ്ഥി​രീ​ക​രി​ച്ച ക​ത്തും എ​ൻ​എ​സ് യു​ഐ പു​റ​ത്തു​വി​ട്ടി​രു​ന്നു. അ​ങ്കി​വ് ബ​സോ​യ​ എ​ന്ന പേ​രി​ൽ ഒ​രു വി​ദ്യാ​ർ​ഥി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ര​ജി​സ്റ്റ​ർ ന​ന്പ​റി​ൽ പ​രീ​ക്ഷ എ​ഴു​തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു പ്ര​ധാ​ന പ​ദ​വി​ക​ൾ എ​ബി​വി​പി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 1744 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ങ്കി​വ് വി​ജ​യി​ച്ച​ത്. അ​ങ്കി​ത് ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം​എ ബു​ദ്ധി​സ്റ്റ് സ്റ്റ​ഡീ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.