ഷാ​പ്പി​ൽ ഗ്ലാ​സി​ലെ നു​ര മാ​ത്രം മ​തി; പ്ലേ​റ്റി​ൽ ക​റി വി​ൽ​ക്കാ​ൻ വ​കു​പ്പി​ല്ലെ​ന്ന് എ​ക്സൈ​സ്
Thursday, November 15, 2018 8:34 PM IST
മ​ല​പ്പു​റം: ഷാ​പ്പു​ക​ളി​ൽ ക​ള്ള​ല്ലാ​തെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് നി​ല​ന്പു​ർ എ​ക്സൈ​സ് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ലു​ട​നീ​ളം ഷാ​പ്പു​ക​ളി​ൽ ക​പ്പ​യും മീ​ൻ​ക​റി​യും ഉ​ൾ​പ്പെ​ടെ ഭ​ക്ഷ​ണം വി​ൽ​ക്കു​ന്നു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ട​പാ​ടു​കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ഷാ​പ്പി​നു മു​ന്നി​ൽ ക​രി​മീ​ൻ, താ​റാ​വ് ഇ​റ​ച്ചി തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളു​ടെ ബോ​ർ​ഡും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ള്ളി​നൊ​പ്പം "​ട​ച്ചിം​ഗ്സ്’ വി​ൽ​ക്കാ​ൻ​പോ​ലും അ​നു​വാ​ദ​മി​ല്ലാ​ത്തി​ട​ത്താ​ണ് ഷാ​പ്പു​ക​ളി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.

ഭ​ക്ഷ​ണ​വി​ൽ​പ​ന​യ്ക്ക് ഭ​ക്ഷ്യ സു​ര​ക്ഷ, വാ​ണി​ജ്യ​നി​കു​തി വ​കു​പ്പു​ക​ളു​ടെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​നു​മ​തി വേ​ണം. ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങ​ണം. ജി​വ​ന​ക്കാ​ർ​ക്ക് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഹെ​ൽ​ത്ത് കാ​ർ​ഡ് വേ​ണം തു​ട​ങ്ങി നി​ബ​ന്ധ​ന​ക​ൾ വേ​റെ​യു​മു​ണ്ട്. എ​ന്നാ​ൽ ക​ള്ളു​ഷാ​പ്പു​ക​ളി​ൽ ഇ​തൊ​ന്നും പാ​ലി​ക്കു​ന്നി​ല്ല.

നി​ല​ന്പു​ർ എ​ക്സൈ​സ് സ​ർ​ക്കി​ളി​ലെ ഭൂ​രി​ഭാ​ഗം ഷാ​പ്പു​ക​ളി​ലും ഭ​ക്ഷ​ണ​വി​ൽ​പ​ന​യു​ണ്ട്. എ​ന്നാ​ൽ സ​ർ​ക്കി​ൾ പ​രി​ധി​യി​ലെ ഷാ​പ്പു​ക​ളി​ൽ ഭ​ക്ഷ​ണ​വി​ൽ​പ​ന ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് ചൂ​ര​ക്ക​ണ്ടി​യി​ലെ പൗ​ര​സ​മി​തി ന​ൽ​കി​യ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് നി​ല​ന്പു​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ന​ൽ​കി​യ മ​റു​പ​ടി. ഷാ​പ്പു​ക​ളി​ൽ ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്താ​റു​ണ്ടോ എ​ന്ന​ത് ത​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ലെ​ന്നും ക​ള്ളി​ൽ മാ​യ​മു​ണ്ടോ എ​ന്നു മാ​ത്ര​മാ​ണ് നോ​ക്കാ​റെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.