ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്നു സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ
Thursday, November 15, 2018 8:40 PM IST
കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള യു​വ​മോ​ർ​ച്ച യോ​ഗ​ത്തി​ൽ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തെ​ത്തു​ട​ർ​ന്നു ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് റ​ദ്ദാ​ക്കു​ന്ന​തു സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു.

ന​വം​ബ​ർ നാ​ലി​നു കോ​ഴി​ക്കോ​ടു ന​ട​ന്ന യോ​ഗ​ത്തി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്താ​നും ക​ലാ​പ​മു​ണ്ടാ​ക്കാ​നും ആ​ഹ്വാ​നം ചെ​യ്തെ​ന്നാ​രോ​പി​ച്ചു ത​നി​ക്കെ​തി​രേ ക​സ​ബ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് റ​ദ്ദാ​ക്കാ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു പോ​ലീ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്.

അ​ഭി​ഭാ​ഷ​ക​നും രാ​ജ്യം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ശ്രീ​ധ​ര​ൻ​പി​ള്ള ന​ട​ത്തി​യ പ്ര​സം​ഗം ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​രെ, പ്ര​ത്യേ​കി​ച്ചു വ​നി​ത​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണെ​ന്നു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ര​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ​ക്കാ​രെ കു​റ്റം ചെ​യ്യാ​ൻ പ്ര​സം​ഗ​ത്തി​ലൂ​ടെ ഹ​ർ​ജി​ക്കാ​ര​ൻ പ്രേ​രി​പ്പി​ച്ചു.

യു​വ​തി​ക​ൾ ദ​ർ​ശ​ന​ത്തി​നെ​ത്തി​യാ​ൽ ന​ട അ​ട​ച്ചി​ടു​ന്ന​തു കോ​ട​തി​യ​ല​ക്ഷ്യ​മ​ല്ലെ​ന്നു ത​ന്ത്രി​ക്കു ഫോ​ണി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി​യെ​ന്നും യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നെ​തി​രേ പോ​രാ​ട​ണ​മെ​ന്നും ശ്രീ​ധ​ര​ൻ പി​ള്ള പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു​ശേ​ഷം പ​ല​ത​ര​ത്തി​ലു​ള്ള അ​ക്ര​മ​ങ്ങ​ളും ഉ​ണ്ടാ​യി. അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.