ക​ർ‌​ണാ​ട​ക​യി​ൽ കാ​വേ​രി​മാ​ത​യു​ടെ കൂ​റ്റ​ൻ പ്ര​തി​മ​യൊ​രു​ങ്ങു​ന്നു
Friday, November 16, 2018 3:37 AM IST
ബം​ഗ​ളൂ​രു: പ്ര​തി​മ മ​ത്സ​ര രം​ഗ​ത്തേ​ക്ക് ക​ർ​ണാ​ട​ക​യും. കാ​വേ​രി​മാ​ത​യു​ടെ 125 അ​ടി ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ പ്ര​തി​മ നി​ർ​മി​ക്കാ​നാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്ന​ത്. മാ​ണ്ഡ്യ ജി​ല്ല​യി​ൽ കാ​വേ​രി ന​ദി​യി​ലു​ള്ള കൃ​ഷ്ണ​രാ​ജ​സാ​ഗ​ര അ​ണ​ക്കെ​ട്ടി​ലാ​ണ് പ്ര​തി​മ നി​ർ​മി​ക്കു​ന്ന​ത്.

400 ഏ​ക്ക​റി​ലാ​യു​ള്ള കൂ​റ്റ​ൻ പ്ര​തി​മ​യ്ക്കു 1,200 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷം​കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് പ്ര​തി​മ നി​ർ​മി​ക്കു​ന്ന​തെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം.

ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ 600 അ​ടി ഉ​യ​ര​മു​ള്ള ഏ​ക​താ​പ്ര​തി​മ സ്ഥാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കാ​വേ​രി​മാ​ത​യേ​യും പ്ര​തി​മ​യാ​ക്കു​ന്ന​ത്. പ​ട്ടേ​ലി​ന്‍റെ ഏ​ക​താ​പ്ര​തി​മ​യ്ക്കു 2,989 കോ​ടി രൂ​പ​യാ​യി​രു​ന്നു ചെ​ല​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.