തമിഴ്നാട്ടിൽ വ്യാപക നാശം വിതച്ച് ഗജ ചുഴലിക്കൊടുങ്കാറ്റ്; നാലു മരണം
Friday, November 16, 2018 8:21 AM IST
ചെന്നൈ: തമിഴ്നാട്ടിൽ വീശിയടിച്ച ഗജ ചുഴലിക്കൊടുങ്കാറ്റിൽ നാലു പേർ മരിച്ചു. കടലൂരിൽ വൈദ്യുതാഘാതമേറ്റ് രണ്ടു പേരും പുതുക്കോട്ടയിൽ ഒരാളുമാണ് മരിച്ചത്. വ്യാഴാഴ്ച അർധരാത്രിയോടെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. നാഗപട്ടണം വേദാരണ്യത്ത് നിരവധി വീടുകൾ തകർന്നു.

ചു​ഴ​ലി​ക്കാ​റ്റ് മു​ന്നി​ൽ​ക്ക​ണ്ട് ത​മി​ഴ്നാ​ട് തീ​ര​ത്തു​നി​ന്ന് 75,000 ലധികം പേ​രെ ഒ​ഴി​പ്പി​ച്ചു. 6000 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ തമിഴ്നാട്ടിൽ പലയിടത്തും വൈ​ദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.