തൃ​പ്തി ദേ​ശാ​യി​ക്ക് ശ​ബ​രി​മ​ല​യി​ൽ എ​ത്താ​ൻ സാ​ധി​ക്കി​ല്ല: മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി
Friday, November 16, 2018 11:01 AM IST
ശ​ബ​രി​മ​ല: ഭൂ​മാ​ത ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നെ എ​തി​ർ​ത്ത് മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി അ​നീ​ഷ് ന​മ്പൂ​തി​രി. തൃ​പ്തി ദേ​ശാ​യി​ക്ക് ശ​ബ​രി​മ​ല വ​രെ എ​ത്താ​ൻ ക​ഴി​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. വി​ശ്വാ​സി​ക​ൾ അ​തി​ന് അ​നു​വ​ദി​ക്കി​ല്ല. ആ​ചാ​ര​നു​ഷ്ടാ​ന​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​നീ​ഷ് ന​മ്പൂ​തി​രി പ​റ​ഞ്ഞു.

പൂ​ന​യി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ തൃ​പ്തി​ക്കൊ​പ്പം ആ​റു യു​വ​തി​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. തൃ​പ്തി​ക്കു നേ​രെ വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് വ​ൻ​പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. നാ​മ​ജ​പ​ങ്ങ​ളു​മാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

തൃ​പ്തി ദേ​ശാ​യി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മോ​യെ​ന്ന ഭ​യം മൂ​ലം ഇ​വ​രു​മാ​യി പോ​കാ​ൻ ടാ​ക്സി​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.