തൃപ്തിയുടെ വരവ് ആചാരങ്ങൾ ലംഘിക്കാനെന്ന് ഹിന്ദു ഐക്യവേദി
Friday, November 16, 2018 1:42 PM IST
നെടുമ്പാശേരി: ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ൾ ലം​ഘി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണു തൃ​പ്തി ​ദേ​ശാ​യി​യു​ടെ കേരളത്തിലേക്കുള്ള വ​ര​വി​നു പി​ന്നി​ലെ​ന്നു ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് ആ​ർ.​വി. ബാ​ബു. വിമാനത്താവളത്തിന് മുന്നിലെ പ്രതിഷേധങ്ങൾക്കൊപ്പം അണിചേരാൻ എത്തിയതായിരുന്നു അദ്ദേഹം.

വി​ശ്വാ​സം ത​ക​ർ​ക്കാ​ൻ ആരെയും അനുവദിക്കില്ല. ശബരിമലയിലെ ആ​ചാ​രങ്ങൾ ലംഘിക്കപ്പെടുന്നത് ഭക്തർ നോക്കി നിൽക്കില്ല. ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ വ​ന്ന ഇ​വ​രെ വി​ശ്വാ​സി​യെ​ന്ന് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ത​ങ്ങ​ളെ ച​വി​ട്ടി​യ​ല്ലാ​തെ തൃ​പ്തി ദേ​ശാ​യി​യെ​യും സം​ഘ​ത്തെ​യും പു​റ​ത്തി​റ​ക്കാ​ൻ സ​മ്മ​തി​ക്കെ​ല്ലെ​ന്നു ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി​യും പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.